തൃശൂർ എടിഎം കവർച്ച: പ്രതികളെ തിരിച്ചറിഞ്ഞ് കേരള പൊലീസ്; ഹരിയാനയില്‍ നിന്നുള്ള ഏഴംഗ സംഘം പിടിയിൽ

പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച
തൃശൂർ എടിഎം കവർച്ച: പ്രതികളെ തിരിച്ചറിഞ്ഞ് കേരള പൊലീസ്;  ഹരിയാനയില്‍ നിന്നുള്ള  ഏഴംഗ സംഘം പിടിയിൽ
Published on

തൃശൂരിലെ എടിഎം കവർച്ചയില്‍ പ്രതികളെ തിരിച്ചറിഞ്ഞ് കേരള പൊലീസ്. മോഷണം നടത്തിയത് ഹരിയാനയിലെ ബൽവാൾ ജില്ലയിൽ നിന്നുള്ള ഏഴംഗസംഘമാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, നാമക്കൽ , മേപ്പാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച.


കവർച്ച നടത്തിയത് ബൽവാൾ സ്വദേശികളായ ശഭീർകാന്ത് (26), മുബാറക്ക് (21), സോകിൻ (23), മുഹമ്മദ് ഇക്രം(42), ഇർഫാൻ സഖൂർ (32), അസ്ഹർ അലി , ജുനാധീൻ എന്നിവർ ചേർന്നാണ്. ഇന്ന് രാവിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ പരിശോധിക്കുന്നതിനിടയില്‍ നടന്ന പൊലീസ് വെടിവെപ്പിൽ ജുനാധീൻ കൊല്ലപ്പെട്ടിരുന്നു. പൊലീസുമായുണ്ടായ സംഘർഷത്തില്‍ പരുക്കേറ്റ അസ്ഹർ അലിയെ കോയമ്പത്തൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, നാട്ടുകാരുടെ ഇടപെടല്‍ വഴിത്തിരിവായി; എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയിലായത് ഇങ്ങനെ

ഇന്ന് രാവിലെ 8.30ന് തമിഴ്നാട് നാമക്കലിലെ വേപ്പടിയില്‍ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ഒരു കണ്ടെയ്നർ പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പൊലീസ് പിടിയിലായത്. രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്നർ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് തൃശൂരിൽ കവർച്ചയ്ക്ക് ഉപയോ​ഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും അകത്ത് നിന്നും കണ്ടെത്തിയത്. പ്രതികൾ പഴയ മെഷീനുകൾ വാങ്ങി പരിശീലനം നടത്തിയിരുന്നതായി തൃശൂർ കമ്മീഷണർ ആർ ഇളങ്കോ മാധ്യമങ്ങളെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com