"ഹിന്ദു മതാചാരങ്ങൾ ലംഘിച്ചു"; തിരുപ്പതി ക്ഷേത്ര ബോർഡിന് കീഴിലെ 18 ജീവനക്കാരെ സ്ഥലം മാറ്റി

ജീവനക്കാരോട് സ്ഥലം മാറിപോകാനോ, സ്വമേധയാ വിരമിക്കൽ പ്രഖ്യാപനം നടത്താനോ ബോർഡ് ആവശ്യപ്പെട്ടിരുന്നു
"ഹിന്ദു മതാചാരങ്ങൾ ലംഘിച്ചു"; തിരുപ്പതി ക്ഷേത്ര ബോർഡിന് കീഴിലെ 18 ജീവനക്കാരെ സ്ഥലം മാറ്റി
Published on

ഹിന്ദു മതാചാരങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ചെന്നൈ തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിന് കീഴിലെ  18ഓളം ജീവനക്കാരെ സ്ഥലം മാറ്റി. ജീവനക്കാരോട് സ്ഥലം മാറിപോകാനോ, സ്വമേധയാ വിരമിക്കൽ പ്രഖ്യാപനം നടത്താനോ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ക്ഷേത്രങ്ങളുടെ മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പാലിച്ചാണ് ഈ തീരുമാനമെന്ന് ക്ഷേത്ര ഭാരവാഹി ബോർഡ് അറിയിച്ചു.

ജീവനക്കാരിൽ ആറ് പേർ വിവിധ ടിടിഡി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരാണ്. മറ്റുള്ളവരിൽ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (വെൽഫെയർ), അസിസ്റ്റൻ്റ്  എക്സിക്യൂട്ടീവ് ഓഫീസർ, അസിസ്റ്റൻ്റ്  ടെക്നിക്കൽ ഓഫീസർ (ഇലക്ട്രിക്കൽ), ഹോസ്റ്റൽ വർക്കർ, ര ഇലക്ട്രീഷ്യൻമാർ, നഴ്‌സുമാർ എന്നിവരും സ്ഥലം മാറ്റിയവരിൽ ഉൾപ്പെടുന്നു. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു പുറപ്പെടുവിച്ച ഉത്തരവിലാണ് 18 ജീവനക്കാരെ മറ്റ് തസ്തികകളിലേക്ക് സ്ഥലം മാറ്റിയതായി അറിയിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com