തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണം; വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കളക്ടറുടെ നിർദേശം

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി പ്രത്യേകിച്ചു നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്
തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില്‍ റസാഖും കുടുംബവും
തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില്‍ റസാഖും കുടുംബവും
Published on

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കളക്ടര്‍ നിർദേശം നല്‍കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി പ്രത്യേകിച്ചു നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തീരുമാനം താമരശ്ശേരി തഹസില്‍ദാര്‍ ഹരീഷ്.കെ കുടുംബത്തെ അറിയിച്ചു.

ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് പൊലീസോ വീട്ടുകാരോ ഉറപ്പുനല്‍കിയാല്‍ കണക്ഷന്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന. ഇതേ നിര്‍ദേശമാണ് വകുപ്പ് മന്ത്രിയില്‍ നിന്നും തങ്ങള്‍ക്കും ലഭിച്ചിരിക്കുന്നതെന്നും ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി പത്രക്കുറിപ്പും ഇറക്കിയിരുന്നു.

അതേസമയം അജ്മലിന്‍റെ മാതാവിന്‍റെ പരാതിയില്‍ കെഎസ്ഇബി ജീവനകാര്‍ക്കെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തിട്ടുണ്ട്. ലൈന്‍മാന്‍ പ്രശാന്ത്, അനന്തു എന്നിവര്‍ക്കെതിരെയാണ് കേസ് . ഭാരതീയ ന്യായ സംഹിതയിലെ 126(2), 115 (2), 74 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com