
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കും. പള്ളികൾക്ക് പുറമെ പ്രത്യേക ഈദ് ഗാഹുകളിലും പെരുനാൾ നമസ്കാരം നടക്കും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യയിലും ഇന്ന് പെരുന്നാൾ ആഘോഷിക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണ പുതുക്കിയാണ് ഇസ്ലാം മത വിശ്വാസികൾ ബാലീ പെരുന്നാൾ ആഘോഷിക്കുന്നത്. ഈദുല്‍ അദ്ഹ, ബക്രീദ്, ബലി പെരുന്നാള്‍, വലിയ പെരുന്നാള്‍, ഹജ്ജ് പെരുന്നാള്‍ എന്നൊക്കെ ഈ പെരുന്നാള്‍ അറിയപ്പെടാറുണ്ട്.