വിശുദ്ധ വാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍

ശുശ്രൂഷകള്‍ പൂര്‍ത്തിയാകുന്നതോടെ യേശുക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെ കുരിശുമരണത്തിന്റെയും സ്മരണയില്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും.
വിശുദ്ധ വാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍
Published on


യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണയില്‍ ഇന്ന് ഓശാന ഞായര്‍. യേശുവിനെ രാജകീയമായി വരവേറ്റ ഓര്‍മയില്‍ ക്രൈസ്‌കവ സമൂഹം. വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടങ്ങും. വത്തിക്കാനിലും വിവിധ പള്ളികളിലും ഇന്ന് ഓശാന ശുശ്രൂഷകള്‍ നടക്കും.

പള്ളികളില്‍ ഇന്ന് പ്രത്യേത പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും. ശുശ്രൂഷകള്‍ പൂര്‍ത്തിയാകുന്നതോടെ യേശുക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെ കുരിശുമരണത്തിന്റെയും സ്മരണയില്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും.

ബസേലിയോസ് ജോസഫ് കാത്തോലിക്ക ബാവ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ലത്തീന്‍ അതിരൂപത തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ- സെന്റ് ജോസഫ്‌സ്, റോമന്‍ കാതലിക് മെട്രോപൊളിറ്റന്‍ കത്തീഡ്രലിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ- മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com