മധ്യപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് ഒൻപത് കുട്ടികൾ മരിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരെയാണ് സ്ഥലം മാറ്റാൻ ഉത്തരവിട്ടത്
മധ്യപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് ഒൻപത് കുട്ടികൾ മരിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Published on
Updated on

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരെയാണ് സ്ഥലം മാറ്റാൻ ഉത്തരവിട്ടത്. മുഖ്യമന്ത്രി മോഹൻ യാദവാണ് തീരുമാനം അറിയിച്ചു കൊണ്ടുള്ള ഉത്തരവിട്ടത്. ക്ഷേത്രത്തിലെ മതപരമായ ചടങ്ങുകൾക്കിടെയാണ് കഴിഞ്ഞദിവസം മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ പരുക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

രാത്രി വൈകിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരവ് പ്രകാരം സാഗർ കളക്ടറായ ദീപക് ആര്യയെ ചുമതലയിൽ നിന്ന് മാറ്റി ഭോപ്പാലിലെ സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല നൽകി. നിലവിൽ ഛത്തർപൂർ കളക്ടറായ സന്ദീപ് ജിആർ,  സാഗറിലെ പുതിയ കളക്ടറായി ചുമതലയേൽക്കും.

ഛത്തർപൂരിൽ സന്ദീപ് ജിആറിന് പകരമായി നിലവിൽ ചിന്ദ്വാര ജില്ലാ പഞ്ചായത്ത് സിഇഒ ആയ പാർത്ത് ജയ്‌സ്വാൾ ചുമതലയേൽക്കും. സാഗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റാനും മുഖ്യമന്ത്രി ഉത്തരവിട്ടു. സാഗർ എസ്‌പിയായ അഭിഷേക് തിവാരിയെ സ്ഥലം മാറ്റി ഭോപ്പാലിലെ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറലായും നിയമിച്ചു .

നിലവിൽ റെയ്‌സൻ എസ്‌പി ചുമതലയുള്ള വികാസ് കുമാർ സഹ്‌വാൾ സാഗറിൻ്റെ പുതിയ എസ്‌പി യായി ചുമതലയേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അശ്രദ്ധ ആരോപിച്ച് ഷാപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ഹരിഓം ബൻസലിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

News Malayalam 24x7
newsmalayalam.com