തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു; 17 പേർക്ക് പരിക്ക്

തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു; 17 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാതൻതുറയിൽ അപകടത്തിൽപ്പെട്ടത്
Published on

തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. 17 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘമാണ് ഗൂഡല്ലൂർ പാതൻതുറയിൽ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് ഏകദേശം 20 അടി താഴ്ചയിലേക്കാണ് പതിച്ചത്.


ഊട്ടിയിലേക്കുള്ള യാത്രക്കിടെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ പ്രദേശവാസികളെത്തി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. ബസിലുണ്ടായിരുന്നവരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


News Malayalam 24x7
newsmalayalam.com