എഡിജിപി വിഷയം പരിശോധിച്ച് വരികയാണ്; കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കും: ടി.പി. രാമകൃഷ്ണൻ

റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു
ടി.പി. രാമകൃഷ്ണൻ
ടി.പി. രാമകൃഷ്ണൻ
Published on

എഡിജിപി അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് വരികയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കും. റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി അജിത് കുമാറിന്റെ വീഴ്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ആരോപണം ശരിയാണോ എന്ന് പരിശോധിക്കണം. പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് ശരിയായ ഭരണസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും ഉടൻ മാറ്റണമെന്ന് സിപിഐ ആവശ്യപെട്ടു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ ഉപസമിതിയിൽ സിപിഐ മന്ത്രിമാർ നിലപാട് അറിയിച്ചിരുന്നു. എഡിജിപി സ്ഥാനത്ത് എം.ആർ. അജിത് കുമാർ തുടരുന്നത് സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നും സിപിഐ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com