മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് നേതൃത്വത്തെ തകര്‍ക്കാന്‍ എന്ന ലക്ഷ്യത്തോടെ; അൻവറിനെതിരെ ടി.പി. രാമകൃഷ്ണന്‍

അൻവറിൻ്റെ ആരോപണം മുഖ്യമന്ത്രിയുടെ വിശ്വാസ്യത്യയെ ബാധിക്കുമെന്ന് ചിന്തിക്കുന്നത് തന്നെ അടിസ്ഥാന രഹിതമാണ്. പാർട്ടി അണികളെയും ജനങ്ങളെയും തെറ്റിധരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് നേതൃത്വത്തെ തകര്‍ക്കാന്‍ 
എന്ന ലക്ഷ്യത്തോടെ; അൻവറിനെതിരെ ടി.പി. രാമകൃഷ്ണന്‍
Published on

പി.വി. അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത്നേതൃത്വത്തെ തകര്‍ക്കാന്‍ എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. പാർട്ടിയിലുള്ളവർ മാത്രമല്ല പാർട്ടിക്കു പുറത്തുള്ളവരും പാർട്ടിക്ക് പരാതി അയക്കാറുണ്ട്. എല്ലാ പരാതികളോടും നീതിപൂർവ്വമായ സമീപമാണ് പാർട്ടി എക്കാലത്തും സ്വീകരിക്കാറുള്ളത്. എന്നാൽ പാർട്ടി നിലപാടറിയുന്നതിനു മുമ്പായി അൻവർ നടത്തിയ കടന്നാക്രമണം ഏതൊ കേന്ദ്രങ്ങളിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്ന് മുഖ്യധാര മാധ്യമങ്ങളൊക്കെ വായിക്കുമ്പോൾ എന്താണ് ഉദ്ദേശം എന്ന് കൂടുതൽ വ്യക്തമാവുകയാണ്. ഭരണപക്ഷത്തുള്ള എംഎൽഎയുടെ ഇത്തരത്തിലുള്ള നിലപാടുകൾ അംഗീകരിക്കാനാവില്ല. അദ്ദേഹം ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. പാർട്ടി അത് പരിശോധിക്കുകയാണ്, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി സിപിഎം സംസ്ഥാന കമ്മിറ്റിക്കും നൽകിയിട്ടുണ്ട്. പാർട്ടിയിലുള്ളവർ മാത്രമല്ല പാർട്ടിക്കു പുറത്തുള്ളവരും പാർട്ടിക്ക് പരാതി അയക്കാറുണ്ട്. എല്ലാ പരാതികളോടും നീതിപൂർവ്വമായ സമീപമാണ് പാർട്ടി എക്കാലത്തും സ്വീകരിക്കാറുള്ളത്. പാർട്ടി നിലപാടറിയുന്നതിനു മുമ്പായി അൻവർ നടത്തിയ കടന്നാക്രമണം ഏതൊ കേന്ദ്രങ്ങളിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കും സർതക്കാരിനെതിരായി യുഡിഎഫും ബിജെപിയും ഇടതുപക്ഷ ശത്രുക്കളും നടത്തിയിട്ടുണ്ട്. അത്തരം പ്രചരണങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകിയിട്ടുണ്ട്,"  ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 

READ MORE: 'വിരട്ടലും വിലപേശലും പാർട്ടിയോട് വേണ്ട'; അൻവറിൻ്റെ വീടിനു മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

കേരളത്തിലെ മുന്നണിക്ക് നേതൃത്വം നൽകുന്നതിനും സർക്കാരിനും നേതൃത്വം നൽകുന്നതിനും തലവനായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് നേതൃത്വത്തെ തകർക്കുക എന്ന നിലപാടിൻ്റെ ഭാഗമാണ്. ഇത് സിപിഎം വളരെ കാലമായി നേരിടുന്ന പ്രശ്നമാണ്. മുഖ്യമന്ത്രിയാകുന്നതിനു മുമ്പും പിന്‍പും അദ്ദേഹത്തെ ഇപ്രകാരം ആക്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ താത്പര്യങ്ങൾ പരിരക്ഷിച്ചുകൊണ്ട്, അവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിലപാട് തന്നെയാണ് ഗവർണമെൻ്റ് സ്വീകരിക്കുന്നത്. അത്തരത്തിൽ നിലപാടെടുത്ത് മുന്നോട്ടു പോകുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന ഒറ്റതിരിഞ്ഞ് ആക്രമിച്ച് തകർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നതിൽ സംശയമില്ല. അൻവറിൻ്റെ ആരോപണം മുഖ്യമന്ത്രിയുടെ വിശ്വാസ്യത്യയെ ബാധിക്കുമെന്ന് ചിന്തിക്കുന്നത് തന്നെ അടിസ്ഥാന രഹിതമാണ്. പാർട്ടി അണികളെയും ജനങ്ങളെയും തെറ്റിധരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Related Stories

No stories found.
News Malayalam 24x7
newsmalayalam.com