
ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള നവംബർ 1 മുതൽ ഏർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.
ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്. ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.
ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്.
ബാങ്കുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടക്കം അയക്കുന്ന സന്ദേശങ്ങള്‍ ട്രേസ് ചെയ്ത് കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് ട്രായിയുടെ നിര്‍ദേശം. സന്ദേശം അയക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ മുഴുവന്‍ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിരസിക്കേണ്ടതാണെന്ന് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
സ്പാം കോൾ ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക, മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുക, ടെലി മാർക്കറ്റിങ് കോളുകൾ കർശനമായ നിരീക്ഷണത്തിനായി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.