ജനങ്ങളോട് ചട്ടമ്പിത്തരം വേണ്ട:സ്വിഫ്റ്റ് ഡ്രൈവർമാർക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി

ഒരിക്കൽ കൂടി പരാതി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Ganesh kumaarrrr
Ganesh kumaarrrr
Published on
Updated on

സ്വിഫ്റ്റ് ഡ്രൈവർമാർക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ അന്ത്യശാസനം. സ്വിഫ്റ്റ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

സ്വിഫ്റ്റ് ഡ്രൈവർമാർ അശ്രദ്ധമായി വണ്ടിയോടിക്കുന്നുവെന്നും കണ്ടക്ടർമാരുടെ പെരുമാറ്റം മോശമാണെന്നും കുറ്റപ്പെടുത്തിയ മന്ത്രി സ്ത്രീകളോടും കുട്ടികളോടും മര്യാദയ്ക്ക് പെരുമാറണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളോട് ചട്ടമ്പിത്തരം വേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കൂടാതെ, അപകടമുണ്ടാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചെലവും ഡ്രൈവർമാർക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കൽ കൂടി പരാതി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com