സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

സെൻട്രൽ ജയിൽ കവാടത്തിന് മുന്നിലെ ചെക്പോസ്റ്റിൽ നിന്ന് ബൈക്കിൽ അകത്തേക്ക് കടത്തിവിടണം എന്ന് ആവശ്യപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാക്കിയത്
സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ
Published on

സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിലെ കവാടത്തിൽ ബൈക്കിൽ എത്തിയ യുവാവ് ഗോഡ്‌വിൻ ആണ് അറസ്റ്റിലായത്. ഇയാൾ ലഹരിക്ക് അടിമ ആണെന്ന് പൊലീസ് പറഞ്ഞു. 

ഇയാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സെൻട്രൽ ജയിൽ കവാടത്തിന് മുന്നിലെ ചെക്പോസ്റ്റിൽ നിന്ന് ബൈക്കിൽ അകത്തേക്ക് കടത്തിവിടണം എന്ന് ആവശ്യപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി അയാൾ തർക്കമുണ്ടാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com