വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന; പാലായില്‍ രണ്ടു പേർ പിടിയില്‍

നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്നത്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന; പാലായില്‍ രണ്ടു പേർ പിടിയില്‍
Published on
Updated on

പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ എക്‌സൈസ് പിടികൂടി. പുലിയന്നൂർ സ്വദേശികളായ വി.എസ്. അനിയന്‍ ചെട്ടിയാര്‍, ജയന്‍ വി.ആര്‍. എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.



മാടക്കടയുടെയും ബജ്ജിക്കടയുടെയും മറവിലായിരുന്നു കഞ്ചാവ് വില്‍പ്പന. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. ജയന്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com