യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

8 വയസ്സുള്ള പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയും ആണ് മരിച്ചത്
യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
Published on: 
Updated on: 

ഫുജൈറയിലെ അൽ തവ്യീൻ ഏരിയയിലുള്ള വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. 8 വയസ്സുള്ള പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയും ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ 5 വയസ്സുള്ള കുട്ടി ദിബ്ബ അൽ ഫുജൈറ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം തീപിടിത്തത്തിൻ്റെ കാരണം ഇത് വരെ വ്യക്തമായില്ലെന്നും അന്വേഷണം നടക്കുകയാന്നെന്നും പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അൽ തുവിയായിനിലെ വീട്ടിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം വീട്ടിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്ത് വേനൽക്കാലം ആരംഭിക്കുന്നതിനാൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് ഫുജൈറ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി അറിയിച്ചു. ഇലക്ട്രിക്കൽ ലൈനുകളുടെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്തണമെന്നും, എ സി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളുടെ രാത്രികാല ഉപയോഗം കുറയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.