
തിരുവനന്തപുരം പാപ്പനംകോടിലെ ഇൻഷുറൻസ് ഓഫീസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു. പാപ്പനംകോട് ജംങ്ഷനില്‍ തന്നെ പ്രവർത്തിക്കുന്ന സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനിക്കാണ് തീപിടിച്ചത്. അപകട സമയത്ത് ഓഫീസിന് അകത്ത് പെട്ടുപോയവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓഫീസ് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. മന്ത്രി വി ശിവൻകുട്ടിയും ജില്ലാ കളക്ടർ അനുകുമാരിയും സ്ഥലം സന്ദർശിച്ചു. തീ പിടിത്തത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രിയും കളക്ടറും വ്യക്തമാക്കി.
Read More: സിനിമാ മേഖലയിലെ പീഡനത്തെ സംബന്ധിച്ച് അറസ്റ്റ് വേണോയെന്നത് കോടതി തീരുമാനത്തിന് ശേഷം: ജി. പൂങ്കുഴലി
ഇന്‍ഷൂറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ വൈഷ്ണ (35) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍ എന്നാണ് റിപ്പോർട്ടുകള്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവിക മരണത്തിന് നേമം പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി കെ രാജനും സ്ഥലത്തെത്തി. മരിച്ച രണ്ടാമത്തെ ആൾ പുരുഷനാണ്. എന്നാൽ മുഖം വ്യക്തമല്ലാത്തതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.