പി.വി. അൻവർ പങ്കെടുത്ത പരിപാടിക്കിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനും, പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനുമാണ് സംഘർഷത്തിൽ പരുക്കേറ്റത്
പി.വി. അൻവർ പങ്കെടുത്ത പരിപാടിക്കിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ
Published on

പി.വി. അൻവറിൻ്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അൻവറിനൊപ്പം ഫോട്ടോയെടുക്കാനെത്തിയതാണെന്ന് മജീദിൻ്റെ മൊഴി.

READ MORE: പി.വി. അൻവർ പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം, മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു; രണ്ടുപേർക്ക് പരുക്ക്

പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിക്കു ശേഷമാണ് അൻവറിൻ്റെ പ്രതികരണമെടുക്കാൻ മാധ്യമപ്രവർത്തകർ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനും, പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനുമാണ് സംഘർഷത്തിൽ പരുക്കേറ്റത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കറുകച്ചാൽ പൊലീസ് കേസെടുത്തതിനെ പറ്റിയാണ് മാധ്യമപ്രവർത്തകർ അൻവറിനോട് ചോദ്യങ്ങൾ ചോദിച്ചത്. ഇതിനിടെയാണ് ഇവിടെ നിന്ന് പ്രതികരണങ്ങൾ എടുക്കുവാൻ പറ്റില്ല എന്ന നിലപാടിൽ സിപിഎം എത്തിയത്.

അതേസമയം, ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യമായി പി.വി. അൻവറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെ ആരുടേയും ഫോൺ ചോർത്തിയിട്ടില്ലെന്നും, കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com