
കൊല്ലം പനയത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പനയം സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനിലിന്റെ സുഹൃത്ത് ധനേഷ് ചികിത്സയിലാണ്. പ്രതി അജിത്ത് കസ്റ്റഡിയിലാണ്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.