
തൃശ്ശൂർ ചാലക്കുടി കാരൂരിൽ ഡ്രയിനേജ് ക്ലീൻ ചെയ്യാൻ ഇറങ്ങിയ രണ്ടുപേർ മരിച്ചു. കാരൂർ സ്വദേശി സുനിൽകുമാർ, വരതനാട് സ്വദേശി ജിതേഷ് എന്നിവരാണ് മരിച്ചത്. ബേക്കറിയുടെ ഡ്രയിനേജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇരുവരേയും ചലനമറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മരണ വിവരം അറിയുന്നത്. ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമെന്ന് ഫയർഫോഴ്സ് സ്ഥിരീകരിച്ചു. ടാങ്കിന് മാൻഹോൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.