തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പത്താം ക്ലാസ് വിദ്യാർഥികൾ ജീവനൊടുക്കി

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ അമ്പാടിയും, മാറനല്ലൂർ ഡിവിഎൻഎംഎം സ്കൂളിലെ വിദ്യാർഥിനി വൈഷ്ണവിയുമാണ് മരിച്ചത്
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പത്താം ക്ലാസ് വിദ്യാർഥികൾ ജീവനൊടുക്കി
Published on
Updated on


തിരുവനന്തപുരത്ത് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ അമ്പാടിയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി കണ്ണന്റെയും ഗംഗയുടെയും മകനാണ് അമ്പാടി. മരണ കാരണം വ്യക്തമല്ല

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിൽ വിദ്യാർഥിനിയും ജീവനൊടുക്കി. മാറനല്ലൂർ ഡിവിഎൻഎംഎം സ്കൂളിലെ വിദ്യാർഥിനി വൈഷ്ണവിയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാറനല്ലൂർ മിന്നു നിവാസിൽ വീണയുടെ മകളാണ് വൈഷ്ണവി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com