
പാലക്കാട് വടക്കഞ്ചേരിയിൽ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് അമിത വേഗതയിൽ വന്ന കാറിടിച്ച് മരിച്ചത്.
വാണിയമ്പാറ പള്ളിയിൽ നിസ്കരിച്ച് സ്കൂളിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. തൃശൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാർ കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കുട്ടികൾ 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.