
കൊല്ലം ഇരവിപുരം തീരദേശ റോഡിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത്. കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.
രണ്ട് ദിവസം മുൻപ് പുതുതായി വാങ്ങിച്ച വാഹനത്തിൽ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.പ്ലംബിംഗ് തൊഴിലാളിയായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാരുടെ സംശയം. സംഭവ സ്ഥലത്ത് മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിൻ്റേത് എന്ന് സംശയിക്കുന്ന ഫുഡ് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്.