ഇംഗ്ലീഷ് പരീക്ഷ പാസായി; അനായാസം ഇന്ത്യ ഫൈനലിൽ

സെമി ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ കൗമാര പെൺപടയെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ നീല കുപ്പായക്കാർ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്
ഇംഗ്ലീഷ് പരീക്ഷ പാസായി; അനായാസം ഇന്ത്യ ഫൈനലിൽ
Published on
Updated on


അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നു. നിർണായകമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ കൗമാര പെൺപടയെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ നീല കുപ്പായക്കാർ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്.



തമിഴ്‌നാട്ടുകാരിയായ ജി.കമാലിനിയുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് പട ഉയർത്തിയ 114 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നത്. സ്കോർ, ഇംഗ്ലണ്ട് 113/8 (20), ഇന്ത്യ 117/1 (15).

ഇംഗ്ലണ്ടിൻ്റെ ഡേവിന പെറിനാണ് (40 പന്തിൽ 45) ഇംഗ്ലണ്ടിൻ്റെ ടോപ് സ്കോറർ. മൂന്ന് വീതം വിക്കറ്റെടുത്ത പരുണിക സിസോദിയയും വൈഷ്ണവി ശർമയും മൂന്ന് വീതവും ആയുഷി ശുക്ല രണ്ടും വിക്കറ്റെടുത്തു. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.

News Malayalam 24x7
newsmalayalam.com