2026ൽ യുഡിഎഫ് അധികാരത്തിൽ വരും; ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും: എം.എം. ഹസൻ

അധ്യക്ഷസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടത് വാർത്തകൾ മാത്രമാണെന്നും എം.എം. ഹസൻ
2026ൽ യുഡിഎഫ് അധികാരത്തിൽ വരും; ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും: എം.എം. ഹസൻ
Published on


ആശാവർക്കർമാരുടെ സമരം യുഡിഎഫ് ചർച്ച ചെയ്തതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. യുഡിഎഫ് ഭരിക്കുന്ന എല്ലാ പഞ്ചായത്തും അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഓണറേറിയം വർധിപ്പിക്കും. ഇതിനായി പഞ്ചായത്തുകൾക്ക് നിർദേശം നൽകി. 2026ൽ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്നും ക്യാബിനെറ്റിൻ്റെ ആദ്യ തീരുമാനം ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്നും ഹസൻ പറഞ്ഞു.

അധ്യക്ഷസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടത് വാർത്തകൾ മാത്രമാണെന്നും എം.എം. ഹസൻ പറഞ്ഞു. തീരുമാനം ഉണ്ടെങ്കിൽ എഐസിസി അറിയിക്കും. പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞാൽ അതുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായമെന്നും ഹസൻ പറഞ്ഞു.  

വിഴിഞ്ഞത്ത് കാണാനായത് പിണറായി-അദാനി-മോദിസർക്കാർ തമ്മിലുള്ള അന്തർധാര. എന്തുകൊണ്ടു പ്രതിപക്ഷ നേതാവിനെ വിളിച്ചില്ല എന്ന് ചോദിച്ചില്ല. മാനസിക അടുപ്പത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത്. എങ്ങനെ പദ്ധതി ഉണ്ടായി എന്ന് ഇന്നലെ പ്രസംഗത്തിൽ ആരും പരാമർശിച്ചില്ല. കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണ് വിഴിഞ്ഞം. ചരിത്രത്തിൽ നിന്ന് അത് മായ്ച്ചു കളയാൻ പറ്റില്ല. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം ആണ് പദ്ധതിയെന്നും ഹസൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com