തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും തീരദേശ സമരവും; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

മലയോര മേഖലയിലെ വന്യജീവി ആക്രമണവും യോ​ഗത്തിൽ ചർച്ചയായേക്കും
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും തീരദേശ സമരവും; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
Published on


യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളും തീരദേശ സമരവുമാണ് യോ​ഗത്തിൻ്റെ മുഖ്യ അജണ്ട. മലയോര മേഖലയിലെ വന്യജീവി ആക്രമണവും യോ​ഗത്തിൽ ചർച്ചയായേക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കളെല്ലാവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

ഇടതു സർക്കാരിനെ പുകഴ്ത്തിയുള്ള ശശി തരൂർ എംപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ യുഡിഎഫിൽ പ്രശ്ന പരിഹാരത്തിന് ശ്രമമില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ പ്രധാന നേതാക്കൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കഴിയുന്നില്ലെന്ന പരാതിയും ലീഗിനുണ്ട്. ഇതുൾപ്പെടെയുള്ള സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വരും.

അതേസമയം, മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുള്ള യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങുന്ന രാപ്പകൽ സമരം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും, പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചുമാണ് രാപ്പകൽ സമരം. നാളെ ദുരിന്തബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ കളക്ടറേറ്റ് വളഞ്ഞും പ്രതിഷേധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com