നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം, സിപിഐഎം നിർണായക യോഗം നാളെ

ആര്യാടൻ ഷൗക്കത്തും, വി എസ് ജോയിയും പരിഗണനയിൽ . തർക്കങ്ങൾ പരിഹരിച്ച് പരിഗണയിലുള്ള പേരുകളിൽ ഒന്ന് എന്ന അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം, സിപിഐഎം നിർണായക യോഗം നാളെ
Published on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഐഎം നാളെ നിർണായക യോഗം ചേരും. അതേസമയം മത്സരിക്കണമോ വേണ്ടയോ എന്ന ചർച്ചയിലാണ് ബിജെപി. സീറ്റ് നിലനിർത്തുക എന്നത് സിപിഎമ്മിന് അനിവാര്യമാണ്. കോൺഗ്രസിന് നിലമ്പൂർ പ്രധാന തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലാണ്. രാഷ്ട്രീയ ഭാവി നോക്കിയാൽ പി. വി. അൻവറിന് യുഡിഎഫ് ജയിച്ചു കയറണം. ഈ സമവാക്യങ്ങൾക്കുള്ള സ്ഥാനാർഥികളെയാകും രണ്ടു മുന്നണികളും കളത്തിലിറക്കുക.

ഉപ തെരഞ്ഞെടുപ്പുകളിൽ നേരത്തെ സ്ഥാനാർഥികളെ കണ്ടെത്തുന്ന കോൺഗ്രസ് ഇക്കുറിയും പതിവു തെറ്റിക്കാനിടയില്ല. ആര്യാടൻ ഷൗക്കത്തും, വി എസ് ജോയിയും പ്രഥമ പരിഗണനയിലുണ്ട് . തർക്കങ്ങൾ പരിഹരിച്ച് പരിഗണയിലുള്ള പേരുകളിൽ ഒന്ന് എന്ന അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും.

തിരക്കിട്ട തീരുമാനത്തിലേക് പോകാതെ വിജയം ലക്ഷ്യമാക്കി അതിനുതകുന്ന സ്ഥാനാർഥിയാണ് സിപിഐഎം ലക്ഷ്യമിടുന്നത്. നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെ യോഗം ചേരും. കോൺഗ്രസ് ആധിപത്യത്തിന് 2011ൽ സ്വതന്ത്രനായി മത്സരിച്ച് വിള്ളലുണ്ടാക്കിയ പ്രൊഫ: തോമസ് മാത്യുവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി. ഷബീറും സിപിഐമ്മിൻ്റെ പരിഗണനയിലുണ്ട്.

മൂന്ന് ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപി ഐഎo. ബിജെപിയാണെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന പതിവില്ലാത്ത ആശയ കുഴപ്പത്തിലാണ്. തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

ജൂൺ 19 നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. ജൂൺ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.

Alss Read; തൊടരുത്, അടുത്തുപോകരുത്; അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത്

നിലമ്പൂർ മണ്ഡലത്തിൽ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 263 പോളിംഗ് സ്റ്റേഷനുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. 374 പ്രവാസി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകൽ എന്നീ പഞ്ചായത്തുകളാണ് എൽഡിഎഫ് ഭരണത്തിലുള്ളത്. ചുങ്കത്തറ, വഴിക്കടവ്, എടക്കര, കരുളായി, മൂത്തേടം എന്നീ പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com