തമിഴ്‌നാടിൻ്റെ 'ചിന്നവർ' ഇനി ഉപമുഖ്യമന്ത്രി; ഉദയനിധി സ്റ്റാലിനും നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പുനഃസംഘടനയോടെ സ്റ്റാലിൻ്റെ മകനും കായിക–യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും
തമിഴ്‌നാടിൻ്റെ 'ചിന്നവർ' ഇനി ഉപമുഖ്യമന്ത്രി; ഉദയനിധി സ്റ്റാലിനും നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Published on


തമിഴ്‌നാടിൻ്റെ ചിന്നവർ ഉദയനിധി സ്റ്റാലിൻ ഇനി ഉപമുഖ്യമന്ത്രി. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് സ്ഥാനാരോഹണം നടത്തിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ, കള്ളപ്പണ കേസിൽ ജാമ്യം ലഭിച്ച സെന്തിൽ ബാലാജി അടക്കം നാല് മന്ത്രിമാർ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുനഃസംഘടനയോടെ സ്റ്റാലിൻ്റെ മകനും കായിക–യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും.

ചേരികൾ തോറും കയറിയിറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞ്, അവരെ ഓരോരുത്തരെയും ചേർത്തുപിടിച്ചാണ് ഉദയനിധി സ്റ്റാലിൻ തമിഴ്നാട്ടുകാരുടെ സ്വന്തം ചിന്നവരായി മാറിയത്. സിനിമാ താരമാണെന്ന പേര് പൂർണമായും മാറ്റി, അയാൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നു. ഇതിനിടയിൽ രാജ്യം ചർച്ച ചെയ്ത പല അഭിപ്രായങ്ങളും ഉദയനിധിയുടെ ഭാഗത്തു നിന്നും ഉണ്ടായി. അതിൽ സനാധന ധർമത്തെകുറിച്ചുള്ള പ്രസ്താവന ബിജെപി വിരുദ്ധ നിലപാട് ഊട്ടിയുറപ്പിച്ചു.

മാരി സെൽവരാജ് ചിത്രം 'മാമന്നൻ' തൻ്റെ അവസാന ചിത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ച ഉദയ നിധി സിനിമയിലൂടെയും വ്യക്തമായ രാഷ്ട്രീയം പറഞ്ഞുവെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂടിയായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉള്ള സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദയനിധിയെ പാർട്ടി മുഖമാക്കി അവതരിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം ഉദയനിധി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സഖ്യത്തിന് മുന്നേറാൻ സഹായിച്ചുവെന്ന് ഡിഎംകെ വിലയിരുത്തുന്നു. അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയപ്പോൾ സ്റ്റാലിൻ മാധ്യമങ്ങൾക്ക് ഈ സൂചന നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന കാര്യം പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിച്ചത്.

അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പാർട്ടിയുമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നതിനാൽ എതിരിടാൻ ഒരു യുവമുഖത്തെ അവതരിപ്പിക്കേണ്ട ബാധ്യതയും ഡിഎംകെയ്ക്കുണ്ട്. കരുണാനിധിയുടെ പേരക്കുട്ടിയായ ഉദയനിധിയുടെ കാര്യത്തിൽ ഇതെല്ലാം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ വഴിയൊരുക്കിയ ഘടകങ്ങളാണ്.

ALSO READ: റെയിൽവേ ട്രാക്കിൽ അട്ടിമറിശ്രമം; പതിനാറുകാരൻ പിടിയിൽ

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലികൊടുക്കും. വി. സെന്തിൽ ബാലാജി അടക്കം നാല് പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ചയാണ്‌ ബാലാജി ജയിൽ മോചിതനായത്.

ശനിയാഴ്ച പ്രഖ്യാപിച്ച മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി, ക്ഷീര-ക്ഷീര വികസന മന്ത്രി ടി. മനോ തങ്കരാജ്, ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴ് ക്ഷേമ മന്ത്രി ജിംഗി മസ്താൻ, ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ എന്നിവരെ ഒഴിവാക്കി, ഗോവി ചെഴിയൻ, ആർ രാജേന്ദ്രൻ, എസ്എം നാസർ മൂന്ന് പുതിയ മുഖങ്ങൾ സ്ഥാനമേൽക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com