വൻ ശക്തികൾ നേർക്കുനേർ; നേഷൻസ് ലീഗിൽ റൊണാൾഡോ പന്ത് തട്ടും, ഇന്ന് തീപാറും പോരാട്ടങ്ങൾ

നേഷൻസ് ലീഗിൽ ഇന്നത്തെ നാല് മത്സരങ്ങളും രാത്രി 1.15നാണ് ആരംഭിക്കുന്നത്.
വൻ ശക്തികൾ നേർക്കുനേർ; നേഷൻസ് ലീഗിൽ റൊണാൾഡോ പന്ത് തട്ടും, ഇന്ന് തീപാറും പോരാട്ടങ്ങൾ
Published on

കാൽപന്തു ലോകത്ത് ഇന്ന് വീണ്ടും തീപാറും പോരാട്ടങ്ങളുടെ രാവാണ്. രാത്രി 1.15ന് യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളുടെ ഫസ്റ്റ് ലെഗ് പോരാട്ടങ്ങൾ ആരംഭിക്കും. മറ്റു മത്സരങ്ങളിൽ കരുത്തരായ ഇറ്റലി ജർമനിയേയും, സ്പെയിൻ നെതർലൻഡ്സിനേയും, ക്രൊയേഷ്യ ഫ്രാൻസിനേയും നേരിടും. നേഷൻസ് ലീഗിൽ ഇന്നത്തെ നാല് മത്സരങ്ങളും രാത്രി 1.15നാണ് ആരംഭിക്കുന്നത്.



മറ്റൊരു നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ സൈമൺ ക്ജർ നയിക്കുന്ന ഡെന്മാർക്കിനെയാണ് നേരിടുന്നത്. ടൂർണമെൻ്റിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോയുടെ ഗോളടി മികവിൽ തന്നെയാണ് പോർച്ചുഗലിൻ്റെ പ്രതീക്ഷകൾ. മികച്ച അറ്റാക്കിങ് ഗെയിം കളിക്കുന്ന പറങ്കിപ്പടയെ പ്രതിരോധപ്പൂട്ടുമായി തളയ്ക്കുകയാകും ഡെന്മാർക്കിൻ്റെ മറുതന്ത്രം.



ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വെള്ളിയാഴ്ച രാവിലെ 6.15ന് കരുത്തരായ ബ്രസീൽ കൊളംബിയയെ നേരിടും. ഈ മാസം 22നാണ് അര്‍ജന്റീനയുടെ പോരാട്ടം. മെസ്സിപ്പടയ്ക്ക് യുറുഗ്വായ് ആണ് എതിരാളികൾ. 26നാണ് ബ്രസീൽ-അർജൻ്റീന ഗ്ലാമറസ് പോരാട്ടം.

നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ

പോർച്ചുഗൽ vs ഡെന്മാർക്ക് (1.15 AM)
ഇറ്റലി vs ജർമനി (1.15 AM)
സ്പെയിൻ vs നെതർലൻഡ്സ് (1.15 AM)
ക്രൊയേഷ്യ vs ഫ്രാൻസ് (1.15 AM)

ലോകകപ്പ് യോഗ്യതാ മത്സരം

ബ്രസീൽ vs കൊളംബിയ (വെള്ളി, 6.15 AM)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com