
യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. എൻസിഇറ്റി 2024 പരീക്ഷ ജൂലൈ 10 ന് നടക്കും. ജോയിൻ്റ് സിഎസ്ഐആർ യുജിസി നെറ്റ് ജൂലൈ 25 മുതൽ 27 വരെയും യുജിസി നെറ്റ് ജൂൺ 2024 പരീക്ഷ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിലും നടക്കും.
അതേസമയം, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) 2024 മുൻ നിശ്ചയിച്ച പ്രകാരം ജൂലൈ 6 ന് തന്നെ നടത്തും.
നേരത്തെ ജൂൺ ഷിഫ്റ്റിനുള്ള പരീക്ഷ ജൂൺ 18 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തിയിരുന്നുവെങ്കിലും ജൂൺ 19 ന് പരീക്ഷ റദ്ദാക്കിയിരുന്നു. 317 നഗരങ്ങളിലായി ഏകദേശം 9 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതിയത്.
ഡാർക്ക് നെറ്റിലൂടെ ചോദ്യപേപ്പർ ചോർന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. തുടർന്ന് സിബിഎ നടത്തിയ അന്വേഷണത്തിൽ പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ജൂൺ 16 ന് ഡാർക്ക് നെറ്റിലൂടെ 5 ലക്ഷത്തിലധികം രൂപയ്ക്ക് ചോദ്യ പേപ്പർ ചോർന്നതായും കണ്ടെത്തിയിരുന്നു.
ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും ഇതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.