തകർന്ന റഷ്യൻ അന്തർവാഹിനി കപ്പൽ
തകർന്ന റഷ്യൻ അന്തർവാഹിനി കപ്പൽ

ക്രിമിയയിൽ റഷ്യൻ അന്തർവാഹിനി കപ്പൽ ആക്രമിച്ച് നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം

തുറമുഖ നഗരമായ സെവസ്റ്റോപോളിൽ മിസൈൽ ആക്രമണത്തിൽ തകർന്ന കപ്പൽ മുങ്ങിയതായും യുക്രെയ്ൻ ജനറൽ സ്റ്റാഫ് വ്യക്തമാക്കി
Published on

അധിനിവേശ ക്രിമിയൻ ഉപദ്വീപിലെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ അന്തർവാഹിനി കപ്പൽ ആക്രമിച്ച് നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യ 2014-ൽ വിക്ഷേപിച്ച ആക്രമണ അന്തർവാഹിനിയായ റോസ്തോവ്-ഓൺ-ഡോൺ ആണ് തകർത്തത്. തുറമുഖ നഗരമായ സെവസ്റ്റോപോളിൽ മിസൈൽ ആക്രമണത്തിൽ തകർന്ന കപ്പൽ മുങ്ങിയതായും യുക്രെയ്ൻ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.

Also Read: 

കലിബർ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള റഷ്യയുടെ നാല് അന്തർവാഹിനികളിൽ ഒന്നായിരുന്നു റോസ്തോവ്-ഓൺ-ഡോൺ. ആക്രമണത്തിൽ 2014-ൽ റഷ്യ അനധികൃതമായി പിടിച്ചെടുത്ത ഉപദ്വീപിനെ സംരക്ഷിക്കുന്ന നാല് S-400 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർന്നതായി കീവ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

അന്തർവാഹിനി റോസ്റ്റോവ്-ഓൺ-ഡോണിനെതിരായ ആക്രമണം കരിങ്കടലിലെ യുക്രെനിയൻ ടെറിട്ടോറിയിൽ റഷ്യൻ കപ്പലുകൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ഇതെന്നും കീവ് ജനറൽ സ്റ്റാഫ് മുന്നറിയിപ്പ് നൽകി. സെവാസ്റ്റോപോളിൽ റഷ്യൻ നാവിക സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഇനിയും തുടരുമെന്നും അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com