
റഷ്യൻ സൈന്യത്തിൻ്റെ ഇന്ധന സംഭരണ കേന്ദ്രം തകർത്ത് യുക്രെയ്ൻ. റഷ്യയുടെ അധീനതയിലുള്ള ക്രിമിയ പെനിൻസുലയുടെ തെക്കൻ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയാണ് യുക്രെയ്ൻ തകർത്തത്.
ALSO READ: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് തൊടുത്തുവിട്ടത് 135 മിസൈലുകൾ
റഷ്യയുടെ സൈനിക- സാമ്പത്തിക ശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുക്രെയ്ൻ ആക്രമണം. സ്ഫോടനത്തിൽ ആളാപയമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് 300 പേരെ ഫിയോഡോസിയയിൽ നിന്ന് ഒഴിപ്പിച്ചതായി സർക്കാർ നടത്തുന്ന ടാസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ALSO READ: ഹമാസ് നേതാവ് യഹ്യ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്; ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു
എന്നാൽ രണ്ട് ഡസനോളം ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. അതേസമയം, കിയവ് ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി ആറ് മിസൈലുകളും 74 ഷാഹിദ് ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഡ്രോൺ മാലിന്യം പതിച്ച് കിയവിലെ മൂന്ന് ജില്ലകളിൽ കെട്ടിടങ്ങൾക്ക് തീപിടിച്ചു.