ഗാസക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരും ചെയ്യുന്നത് വംശഹത്യ തന്നെ: യു.എന്‍ വിദഗ്ധര്‍

1967 മുതല്‍ ഇസ്രയേല്‍ പലസ്തീനിൽ നടത്തുന്ന ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗാസക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരും ചെയ്യുന്നത് വംശഹത്യ തന്നെ: യു.എന്‍ വിദഗ്ധര്‍
Published on

ഗാസയില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തിനും വംശഹത്യയ്ക്കും പിന്തുണ നല്‍കുന്ന രാജ്യങ്ങളും ചെയ്യുന്നത് സമാനമായ കുറ്റകൃത്യങ്ങളെന്ന് യുഎന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നടത്തുന്ന തെറ്റായ നടപടികളില്‍ ആ രാജ്യത്തിന് മാത്രമല്ല എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് യുഎന്‍ സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷൻ തലവന്‍ നവി പിള്ളൈ പറഞ്ഞു.

1967 മുതല്‍ ഇസ്രയേല്‍ പലസ്തീനിൽ നടത്തുന്ന ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര കമ്മീഷനെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയമിച്ചത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നടപപടി ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷന്‍ ഒരു ലീഗല്‍ പൊസിഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാ രാജ്യങ്ങളിലും പാലിക്കണമെന്നും യുഎന്‍ പൊസിഷന്‍ പേപ്പറില്‍ പറയുന്നുണ്ട്.

ഇസ്രയേല്‍ അധിനിവേശം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ ജനറല്‍ അസംബ്ലി വോട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും മൂന്നംഗ സമിതി പരിശോധിക്കും. അതിര്‍ത്തികളില്‍ അധിനിവേശം നടത്തി കൈയ്യടക്കിയ സ്ഥലങ്ങളിൽ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് സഹായം ചെയ്യുന്ന അമേരിക്കയെയും കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സംഘടനയിൽ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക ഇസ്രയേലിന് നയതന്ത്ര പരിരക്ഷ നൽകുകയും ഇതിന് പുറമെ ഗാസയിലെ ജനങ്ങളെ കൊല്ലാന്‍ ആയുധ കൈമാറ്റം നടത്തുന്നുണ്ടെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com