
തിരുവല്ലയിൽ ഗർഭിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടു. സംഭവത്തിൽ തിരുവല്ല പൊടിയാടി സ്വദേശി വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആൺസുഹൃത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് കുട്ടി മരിച്ചത്. ഇതേ തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പൊലീസ് ഇന്ന് പിടികൂടുകയായിരുന്നു.