
സ്ഥിരമായി തൊഴിൽ പീഡനം നേരിടുന്നുവെന്ന് ആരോപിച്ച് യൂണിയൻ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്. കടുത്ത ജോലി സമർദം മൂലം രണ്ട് വർഷത്തിനിടെ 10 പേരാണ് ജീവനൊടുക്കിയതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തൊഴിൽ പീഡനത്തെനെതിരെ സംസാരിക്കുന്ന ജീവനക്കാർക്ക് നേരെ നിർബന്ധിത സ്ഥലം മാറ്റം ഉൾപ്പടെയുള്ള പ്രതികാര നടപടികളും ബാങ്ക് സ്വീകരിക്കുന്നുണ്ടെന്നും ജീവനക്കാർ ആരോപിച്ചു.
മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉണ്ടാകണമെന്നാവാശ്യപ്പെട്ടാണ് യൂണിയൻ ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധിപ്പേർ ആത്മഹത്യ ചെയ്തതോടെയാണ് ജോലി സമ്മർദത്തിനെതിരെ ജീവനക്കാരൻ രംഗത്തെത്തിയത്. പലപ്പോഴും ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാകാറുണ്ടെന്നും ജീവനക്കാർ ആരോപിക്കുന്നു. ബാങ്കിലെ താൽക്കാലിക ജീവനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും അടിസ്ഥാന വേതനം പോലും നൽകാറില്ല.
പല ബാങ്ക് ശാഖകളിളും മതിയായ ജീവനക്കാർ ഇല്ല. അതുകൊണ്ടു തന്നെ നിലവിലുള്ളവർ അമിതമായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. അതിനാൽ പുതിയ റിക്രൂട്ട്മെൻുകൾ നടത്തി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വേതനത്തിലും, ട്രാൻസ്ഫറിലും, പ്ലെയ്‌സ്‌മെൻ്റിലുമെല്ലാം വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുവെന്നും ജീവനക്കാർ ആരോപിക്കുന്നു.