ഉണ്ടാകുമോ നികുതി ഇളവ്? ബജറ്റില്‍ കണ്ണുംനട്ട് സാധാരണക്കാര്‍

ഈ ബജറ്റില്‍ പഴയ സ്‌കീം ഇല്ലാതാകുമോ എന്നാണ് ഉയരുന്ന ചോദ്യം
ഉണ്ടാകുമോ നികുതി ഇളവ്? ബജറ്റില്‍ കണ്ണുംനട്ട് സാധാരണക്കാര്‍
Published on

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനെ ഏറ്റവും സൂക്ഷ്മമായി നോക്കി കാണുന്നത് ആദായനികുതി അടയ്ക്കുന്നവരാണ്. പഴയസ്‌കീം പൂര്‍ണമായും നിര്‍ത്തി എല്ലാവര്‍ക്കും പുതിയ സ്‌കീം ഏര്‍പ്പെടുത്തുമോ എന്നാണ് ഉയരുന്ന ചോദ്യം.

വീട്ടുവാടക, വീടുപണിക്കെടുത്ത വായ്പയുടെ പലിശ, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷൂറന്‍സ്, പോസ്റ്റ് ഓഫിസ് നിക്ഷേപം, പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപം ഇങ്ങനെ ഇളവുകള്‍ അനേകമുള്ളതായിരുന്നു പഴയ സ്‌കീം. പഴയ പെന്‍ഷന്‍ പദ്ധതി ഇപ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ മുഖ്യ ആശ്രയമാണ്. കഴിഞ്ഞ ബജറ്റോടെ ബഹുഭൂരിപക്ഷവും പുതിയ സ്‌കീമിലേക്കു കൂടുമാറിക്കഴിഞ്ഞു.

ഈ ബജറ്റില്‍ പഴയ സ്‌കീം ഇല്ലാതാകുമോ എന്നാണ് ഉയരുന്ന ചോദ്യം. നികുതി വെട്ടിപ്പ് തടയാന്‍ എന്ന പേരില്‍ ഏര്‍പ്പെടുത്തിയ പുതിയ സ്‌കീം ഓരോരുത്തരുടേയും മുഴുവന്‍ വരുമാനത്തിനും നികുതി പിടിക്കുന്നതാണ്. രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇളവുകള്‍ ലഭിക്കില്ല എന്നര്‍ത്ഥം. ഇതോടെ ബാങ്കിലൂടെ ലഭിക്കുന്ന മുഴുവന്‍ ശമ്പളവും നികുതി വിധേയമാകും. അതേസമയം കണക്കില്‍ കാണിക്കാതെയും മറ്റും വന്‍കിടക്കാര്‍ നികുതി വെട്ടിക്കുന്നതു തുടരുകയും ചെയ്യും എന്നാണ് ആക്ഷേപം.


പുതിയ സ്‌കീം അനുസരിച്ച് ഇപ്പോള്‍ 3 ലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതല്‍ 7 ലക്ഷം വരെ 5 ശതമാനം. ഏഴു മുതല്‍ 10 ലക്ഷം വരെ 10 ശതമാനം. 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം. 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ് നികുതി നിരക്ക്. പഴയ സ്‌കീമിനേക്കാള്‍ കുറഞ്ഞ നികുതി നിരക്കുകളാണ് എന്നതിനാല്‍ ആകര്‍ഷകമായിരുന്നു പുതിയ സ്‌കീം. എന്നാല്‍ പഴയ സ്‌കീമില്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും ഇതില്‍ ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്ത് വാടകയ്ക്കു താമസിക്കുന്നവര്‍ക്കും വായ്പ എടുത്തു വീടു പണിതവര്‍ക്കും എല്ലാം സഹായമായിരുന്നത് പഴയസ്‌കീം ആയിരുന്നു. പിഎഫ് മാത്രമല്ല, പൊതുപെന്‍ഷന്‍ സ്‌കീമും, ഇന്‍ഷൂറന്‍സ് നിക്ഷേപങ്ങളും എല്ലാം പ്രോത്സാഹിപ്പിച്ചിരുന്നതും പഴയ സ്‌കീം ആണ്. അത് പൂര്‍ണമായും ഇല്ലാതാകുമോ എന്നാണ് സാധാരണക്കാര്‍ ആശങ്കപ്പെടുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com