സാമ്പത്തിക മാന്ദ്യം വില്ലനാകുമോ? കേന്ദ്ര ബജറ്റ് 2025 ലെ വെല്ലുവിളികൾ ഏറെ

അഞ്ചു പ്രതിസന്ധികളാണ് ധനമന്ത്രി നിർമലാ സീതാരാമന് മുന്നിൽ. ഒന്ന്. രൂപയുടെ മൂല്യം ഒരു ഡോളറിന് 86ന് മുകളിലായി. 2. ഓഹരി വിപണിയിൽ വ്യാപകമായി നടക്കുന്ന വിറ്റൊഴിക്കൽ. മൂന്ന്. ഇന്ത്യക്കുമേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. 4. രാജ്യാന്തര എണ്ണവില കുറഞ്ഞപ്പോഴൊന്നും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ സാധിച്ചിട്ടില്ല. 5. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ശേഷം 10 വർഷമായിട്ടും ശ്രദ്ധേയമായ വൻകിടപദ്ധതികളൊന്നും പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.
സാമ്പത്തിക മാന്ദ്യം വില്ലനാകുമോ? കേന്ദ്ര ബജറ്റ് 2025 ലെ വെല്ലുവിളികൾ ഏറെ
Published on

ന്യൂയോർക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ എന്നെഴുതിയതിനു പിന്നാലെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 1992ൽ നരസിംഹറാവു സർക്കാർ നേരിട്ടതുപോലൊരു പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത് എന്നാണ് അഭ്യൂഹങ്ങൾ. തെരഞ്ഞെടുപ്പുകളുടെ ഭാരമില്ലാത്തതിനാൽ സാമ്പത്തികക്രമം മെച്ചപ്പെടുത്താൻ എന്തൊക്കെ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അഞ്ചു പ്രതിസന്ധികളാണ് ധനമന്ത്രി നിർമലാ സീതാരാമന് മുന്നിൽ. ഒന്ന്. രൂപയുടെ മൂല്യം ഒരു ഡോളറിന് 86ന് മുകളിലായി. 2. ഓഹരി വിപണിയിൽ വ്യാപകമായി നടക്കുന്ന വിറ്റൊഴിക്കൽ. മൂന്ന്. ഇന്ത്യക്കുമേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. 4. രാജ്യാന്തര എണ്ണവില കുറഞ്ഞപ്പോഴൊന്നും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ സാധിച്ചിട്ടില്ല. 5. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ശേഷം 10 വർഷമായിട്ടും ശ്രദ്ധേയമായ വൻകിടപദ്ധതികളൊന്നും പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.

ഈ അഞ്ചു പ്രശ്നങ്ങളെ മറികടക്കാൻ രണ്ടു സാധ്യതകളാണ് ധനമന്ത്രിക്കു മുന്നിലുള്ളത്. ഒന്ന്, 1992ൽ നരസിംഹറാവു സർക്കാരിന്‍റെ കാലത്ത് ഡോ. മൻമോഹൻ സിങ് അവതരിപ്പിച്ചതുപോലെ ഒരു സമ്പൂർണ മാറ്റത്തിന്‍റെ ബജറ്റ്. രണ്ട്, സാധാരണക്കാരുടെ എതിർപ്പ് തണുപ്പിക്കാൻ സൌജന്യങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ ഒരു ബജറ്റ്. ഇതു രണ്ടുമല്ലാതെ മറ്റേതു വഴിയിലേക്കു തിരിഞ്ഞാലും കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവരും. ധനമന്ത്രി എന്ന നിലയിൽ നിർമലാ സീതാരാമന് ചരിത്രത്തിൽ ഇടംപിടിക്കാനുള്ള സാധ്യതകൂടിയാണ് ഈ പ്രതിസന്ധി തുറക്കുന്നത്. അതോടൊപ്പം വലിയ രാഷ്ട്രീയ വെല്ലുവിളിയും ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഈ ബജറ്റ് ഏറ്റവും നിർണായകമാണ്. കഴിഞ്ഞ 11 വർഷവും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമ ായ സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത്. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ഇല്ല എന്ന യാഥാർത്ഥ്യം മറുവശത്ത്. ഇതിനെല്ലാം അപ്പുറം ഇനിയൊരു ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ ഈ ബജറ്റുകളിലൂടെ മാത്രമേ സാധിക്കൂ എന്ന യാഥാർത്ഥ്യം.

ഇവിടെ ആവശ്യപ്പെടുന്നതു പ്രതിപക്ഷമല്ല, ജനങ്ങളാണ്. അവരും ചോദിക്കുന്നുണ്ട് രണ്ടുകാര്യങ്ങൾ. ഒന്ന് എവിടെ തൊഴിൽ. രണ്ട് എവിടെ പണം. തൊഴിലും കൈകളിലേക്കു പണവും ആഗ്രഹിക്കുന്നവർക്ക് അതെത്തിക്കുക എന്ന ഹിമാലയൻ യജ്ഞമാണ് എൻഡിഎ സർക്കാരിന് മുന്നിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com