എന്താണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന? ഒറ്റനോട്ടത്തിൽ മനസിലാക്കാം

കാർഷിക ഉൽപ്പാദനക്ഷമത കുറവുള്ള ജില്ലകളിലെ കർഷകരെ സഹായിക്കാനാണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു
എന്താണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന? ഒറ്റനോട്ടത്തിൽ മനസിലാക്കാം
Published on


ഇതിലൂടെ 1.7 കോടി കർഷകർക്ക് പ്രയോജനം: കാർഷിക ഉൽപ്പാദനക്ഷമത കുറവുള്ള ജില്ലകളിലെ കർഷകരെ സഹായിക്കാനാണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഭക്ഷ്യ എണ്ണകളിലും പയറു വർഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ആറ് വർഷം നീളുന്ന പ്രധാനമന്ത്രി ധൻനാധ്യ കൃഷി യോജന ദൗത്യത്തിലൂടെ ഭക്ഷ്യ എണ്ണകളിലും പയറു വർഗങ്ങളിലും സ്വയം പര്യാപ്തത നേടുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

തൂർ, ഉറാദ്, മസൂർ സംഭരണം: വില സ്ഥിരപ്പെടുത്തുന്നതിനും ഉൽപ്പാദനം കൂട്ടുന്നതിനുമായി അടുത്ത നാലു വർഷത്തേക്ക് കേന്ദ്ര ഏജൻസികൾ പയറു വർഗങ്ങൾ സംഭരിക്കും.

ബിഹാറിലെ മഖാന ബോർഡ്: മഖാന കൃഷിയുടെ സംസ്കരണവും മൂല്യവർധനയും കൂട്ടാനായി ഒരു സമർപ്പിത ബോർഡ് സ്ഥാപിക്കും.

ഉയർന്ന വിളവ് നൽകുന്ന 'സീഡ് ദൗത്യം': കാർഷികോത്പാദനം മെച്ചപ്പെടുത്തുന്നതിന് ഉയർന്ന വിളവ് നൽകുന്ന വിത്തിനങ്ങൾ ഈ സംരംഭം അവതരിപ്പിക്കും.

കർഷകർക്കുള്ള പിന്തുണ: വിള വൈവിധ്യവത്ക്കരണം, മെച്ചപ്പെട്ട ജലസേചനം, മെച്ചപ്പെട്ട വായ്പാ പദ്ധതി എന്നിവയിലൂടെ 1.7 കോടി കർഷകരെ കൂടി ഉയർത്തിയെടുക്കും.

വിളവെടുപ്പിന് ശേഷമുള്ള പിന്തുണ: പ്ലാനിൽ മെച്ചപ്പെട്ട സംഭരണ സൗകര്യങ്ങളും, നാഫെഡ്, എൻസിസിഎഫ് എന്നിവ മുഖേനയുള്ള മെച്ചപ്പെട്ട സംഭരണവും ഉൾപ്പെടുന്നു.

പരുത്തി ഉത്പാദനക്ഷമതയ്ക്കുള്ള ഒരു പുതിയ ദൗത്യം: എക്സ്‌ട്രാ ലോങ് സ്റ്റേപ്പിൾ (ELS) പരുത്തി ഇനങ്ങൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരുത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉൽപ്പാദനം കൂട്ടാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com