വയനാട് ദുരന്തത്തിൽ മുഴുവൻ ചെലവും വഹിച്ചത് കേന്ദ്ര സർക്കാർ, കുത്തിത്തിരിപ്പുണ്ടാക്കുന്നത് മാധ്യമങ്ങൾ: കെ. സുരേന്ദ്രൻ

"സൈന്യമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്തിയത്. വയനാടിൻ്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും വ്യാജ പ്രചരണം നടത്തുന്നു"
വയനാട് ദുരന്തത്തിൽ മുഴുവൻ ചെലവും വഹിച്ചത് കേന്ദ്ര സർക്കാർ, കുത്തിത്തിരിപ്പുണ്ടാക്കുന്നത് മാധ്യമങ്ങൾ: കെ. സുരേന്ദ്രൻ
Published on

വയനാട് ദുരന്തത്തിൽ മുഴുവൻ ചെലവും വഹിച്ചത് കേന്ദ്ര സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സൈന്യമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്തിയത്. വയനാടിൻ്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും വ്യാജ പ്രചരണം നടത്തുന്നു. വയനാട് ദുരന്തം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകിയില്ല. മാധ്യമങ്ങൾ കുത്തി തിരിപ്പുണ്ടാക്കരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും വോട്ടു കിട്ടി. പട്ടിക വർഗത്തിന് ആദ്യം വകുപ്പ് നൽകിയത് ബിജെപിയാണ്. ഏറ്റവും കൂടുതൽ പട്ടികവർഗ എംഎൽഎമാർ ബിജെപിക്കാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര ബജറ്റ് വന്നതോടെ എൽഡിഎഫും യുഡിഎഫും കേന്ദ്രം അവഗണിക്കുന്നുവെന്ന ആരോപണം വ്യാപകമാണ്. 2013 വരെ കേന്ദ്രം ഭരിച്ചവർ സംസ്ഥാനങ്ങൾക്ക് നൽകിയത് 46000 കോടിയാണ്. എന്നാൽ 2016 വരെ മോദി സർക്കാർ കേരളത്തിന് നൽകിയത് 1 ലക്ഷം കോടിയാണ്. 10 വർഷം 370 കോടി റെയിൽവേക്കായി സംസ്ഥാനത്തിന് കേന്ദ്രം നൽകി. ഇപ്പോൾ 3600 കോടി പ്രതിവർഷം റെയിൽ വികസനത്തിന് നൽകുന്നു. ശബരി റെയിൽ മുടങ്ങിയത് കേന്ദ്രത്തിൻ്റെ കുറ്റമല്ല. ആദായനികുതി 12 ലക്ഷം ആക്കിയത് 20 ലക്ഷം കുടുംബങ്ങൾക്ക് സംസ്ഥാനത്ത് ഗുണം ലഭിക്കുന്നു. ധനകാര്യ കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് കേരളത്തിന് നൽകാനുള്ള മുഴുവൻ സഹായവും നൽകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com