വഖഫ് ഭൂമി പ്രശ്നം: കുടിയൊഴിപ്പിക്കൽ നോട്ടീസ് കിട്ടിയ ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി. അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി
വഖഫ് ഭൂമി പ്രശ്നം: കുടിയൊഴിപ്പിക്കൽ നോട്ടീസ് കിട്ടിയ ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
Published on

മുനമ്പത്തിന് പുറമെ തളിപ്പറമ്പിലെ 600 ഏക്കർ വഖഫ് ഭൂമി പ്രശ്നത്തിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. വഖഫ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ മുനമ്പത്തേയും തളിപ്പറമ്പിലേയും ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇതു പോലുള്ള കാര്യങ്ങൾ ആവർത്തിക്കപ്പെടരുതെന്നും വിഷയത്തിൽ രാഷ്ട്രീയമല്ല നീതിയാണ് ഉറപ്പാക്കേണ്ടതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. മുനമ്പം തളിപ്പറമ്പ് വിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും ബിജെപി നേതാവ് ഷോൺ ജോർജും കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.

പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസാകുന്നതോട് കൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്, ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിർമാണം ആവശ്യമാണ്. ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നതെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.


വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ നിയമം പാസ്സാകുമെന്നും അതുവഴി പൂർണ സംരക്ഷിതരാകുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ്‌ ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോറിറ്റി കോർഡിനേറ്ററുമായ അഡ്വ. ഷോൺ ജോർജ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മോദി സർക്കാർ മുനമ്പത്ത് നീതി കൊടുക്കുമെന്ന് പറഞ്ഞ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഇത് നീതിയുടെ വിഷയമാണെന്നും പറഞ്ഞു. പാർലമെൻ്റ് പാസാക്കുന്ന നിയമം കേരളത്തിലേക്ക് എത്തുമ്പോൾ അത് ന്യൂനപക്ഷ വിരുദ്ധമാകുന്നതായും ഷോൺ ജോർജ് വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com