ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതി; താജ്മഹലിൽ നിന്നും ആൺ സുഹൃത്തിനൊപ്പം ഫോട്ടോ പങ്കുവെച്ച് യുവതി

ഏപ്രിൽ 15 മുതൽ ഭാര്യ അഞ്ജുമിനെ കാണാനില്ലെന്നായിരുന്നു ഭർത്താവ് ഷാക്കിറിൻ്റെ പരാതി
ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതി; താജ്മഹലിൽ നിന്നും ആൺ സുഹൃത്തിനൊപ്പം ഫോട്ടോ പങ്കുവെച്ച് യുവതി
Published on

യുപിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്തവ്. പരാതി നൽകിയതിന് പിന്നാലെ താജ്മഹലിൽ നിന്നും യുവതി ആൺ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു. യുപിയിലെ അലിഗഢിലാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചത്.

ഏപ്രിൽ 15 മുതൽ ഭാര്യ അഞ്ജുമിനെ കാണാനില്ല എന്നായിരുന്നു ഭർത്താവ് ഷാക്കിറിൻ്റെ പരാതി. കുടുംബ വിവാഹത്തിനായി പോയിരുന്ന ഷാക്കിർ ഏപ്രിൽ 15 ന് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതായി കണ്ടു. ഭാര്യയേയും നാലു കുട്ടികളേയും കാണാനില്ല, എന്നതും ശ്രദ്ധയിൽ പെട്ടു.


അയൽവാസികളോട് വിവരം തിരക്കിയപ്പോൾ ഭാര്യ വിലപെടിപ്പുള്ള വസ്തുക്കളും എടുത്ത് വീട് വിട്ടിറങ്ങിയതായും, അവർക്ക് ആർക്കും യുവതിയെ തടയുവാൻ സാധിച്ചില്ലെന്നും പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നീട് യുവാവിൻ്റെ ബന്ധുവിന് ഷെയർ ചെയ്ത വീഡിയോയിലാണ് യുവതി ആൺസുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടത്. ഇയാൾ ഷാക്കിർ ജോലി ചെയ്തിരുന്ന കമ്പനിയിൽ വർക്ക് ചെയ്യുന്നയാളാണ് എന്ന് തിരിച്ചറിയുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com