അഞ്ച് ലക്ഷം കുടിയേറ്റക്കാർക്ക് യു എസ് പൗരത്വം! പുതിയ നിയമവുമായി ജോ ബൈഡൻ

21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികൾക്കും ഇത് പ്രയോജനപ്പെടും
അഞ്ച് ലക്ഷം കുടിയേറ്റക്കാർക്ക് യു എസ് പൗരത്വം! പുതിയ നിയമവുമായി ജോ ബൈഡൻ
Published on

അമേരിക്ക എക്കാലത്തും സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. അവിടെ പോവുക, എന്നതിലുപരി അവിടെ സ്ഥിരതാമസമാവുക, പൗരത്വം നേടുക എന്നൊക്കെയുള്ളത് എല്ലാവരെടയും ആഗ്രഹമാണ്. എന്നാൽ ഇപ്പോഴിതാ ആ ആഗ്രഹ സാഫല്യത്തിനുള്ള സമയം വന്നിരിക്കുകയാണ്. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികൾക്ക് കൂടി പൗരത്വം നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് ജോ ബൈഡൻ. പുതിയ പദ്ധതി പ്രകാരം ജൂൺ 17 ന് അമേരിക്കയിൽ 10 വർഷം പൂർത്തിയാക്കിയ 5 ലക്ഷം പേർക്ക് അമേരിക്കൻ പൗരത്വം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികൾക്കും ഇത് പ്രയോജനപ്പെടും. രക്ഷിതാക്കളിൽ ഒരാൾക്ക് അമേരിക്കൻ പൗരത്വമുള്ളവരുടെ കുട്ടികൾക്കും ഈ നിയമം പൗരത്വം ലഭിക്കാനും പുതിയ ഭേദഗതി സഹായകമാവും.

ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറപ്പെടുവിച്ച ഈ നിയമപ്രകാരം പൗരത്വത്തിന് യോഗ്യതയുള്ളവർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മൂന്ന് വർഷത്തെ സമയം ലഭിക്കും. ഇക്കാലയളവിൽ താൽക്കാലിക ജോലി വിസയും ഇവർക്ക് ലഭ്യമാകും. ഇതിലെ ഏറ്റവും വലിയ ഗുണം നാടുകടത്തപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവും ഇവർക്ക് ലഭിക്കുമെന്നതാണ്. വേനൽക്കാല അവസാനത്തോടെ അപേക്ഷകൾ സമർപ്പിക്കാനാവുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

കൂടാതെ ഡിഫെർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്, അംഗീകൃത യുഎസ് സ്ഥാപനത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തികൾ എന്നീ യോഗ്യതയുള്ളവർക്കായുള്ള തൊഴിൽ അധിഷ്‌ഠിത നോൺ-ഇമിഗ്രൻ്റ് വിസകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാനും ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സഹകരിക്കും.

വേനൽക്കാലം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് അർഹരായവർക്ക് ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. കുടിയേറ്റത്തിൽ തന്ത്രപരമായ സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമിക്കുകയാണ് ബൈഡൻ എന്നും, കുടിയേറ്റക്കാർക്ക് കൂടുതൽ നിയമ പരിരക്ഷകൾ നൽകുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com