ഡയറ്റിൽ മത്സ്യവും മാംസവും മാത്രം, ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് കൂടി, യുഎസ് ഇൻഫ്ലുവൻസർ ഗുരുതരാവസ്ഥയിൽ

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് അവർ ദിവസേന കഴിച്ചിരുന്നത്. ഈ ഡയറ്റ് വളരെയധികം ഇഷ്ടപ്പെട്ടതിനാൽ യുവതി ദിവസേന മാംസവും മത്സ്യവും മാത്രമാണ് കഴിച്ചിരുന്നത്. ഇടയക്ക് നടത്തിയ പരിശോധനയിൽ ഇവരുടെ മൂത്രത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ കണ്ടെത്തിയിരുന്നു. അന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഈവ് അതവഗണിച്ചു.
ഡയറ്റിൽ മത്സ്യവും മാംസവും മാത്രം, ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് കൂടി, യുഎസ് ഇൻഫ്ലുവൻസർ ഗുരുതരാവസ്ഥയിൽ
Published on

ഡയറ്റ് എടുക്കുക എന്നത് ഇന്ന് നിരവധിപ്പേർ പിന്തുടരുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാനും, ആരോഗ്യവും സൗന്ദര്യവും നിലനിർത്താനും, അസുഖങ്ങളെ പ്രതിരോധിക്കാനുമെല്ലാം ഭക്ഷണ ക്രമീകരണത്തിലൂടെ സാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ വ്യായാമത്തിനോടൊപ്പം വിവിധ തരം ഡയറ്റുകളിലൂടെയാണ് ആളുകൾ ആവരുടെ ആരോഗ്യ സംരക്ഷണം സാധ്യമാക്കുന്നത്.ചിലരാകട്ടെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം കാര്യം നടത്തുന്നവരാണ്.

ഡയറ്റുകളൊക്കെ നല്ലതു തന്നെ . പക്ഷെ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം, കൃത്യമായ രീതിയിലല്ല അത് ചെയ്യുന്നതെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുന്നത് പോലെയാണ്. അതും നിസാരമായ പ്രശ്നങ്ങളല്ല ജീവന് വരെ ഭീഷണിയായേക്കാം. അത്തരമൊരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഓണലൈനിൽ കണ്ട ഡയറ്റ് പ്ലാൻ പിന്തുടർന്ന ഇൻഫ്ലുവൻസറായ യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, യുഎസ്സിലെ ടെക്സസിലെ ഡാളസിൽ നിന്നുള്ള 23 വയസ്സുകാരിയായ ഈവ് കാതറിൻ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ആരോ​ഗ്യസ്ഥിതി മോശമായി ആശുപത്രിയിലെത്തിയത്.സോഷ്യൽ മീഡിയയിൽ ട്രെൻഡായ മാംസാഹാരം മാത്രം ഉൾപ്പെട്ട ഭക്ഷണരീതി പിന്തുടർന്നാണ് ഇവർ രോഗ ബാധിതയായത്.

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് അവർ ദിവസേന കഴിച്ചിരുന്നത്. ഈ ഡയറ്റ് വളരെയധികം ഇഷ്ടപ്പെട്ടതിനാൽ യുവതി ദിവസേന മാംസവും മത്സ്യവും മാത്രമാണ് കഴിച്ചിരുന്നത്. ഇടയക്ക് നടത്തിയ പരിശോധനയിൽ ഇവരുടെ മൂത്രത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ കണ്ടെത്തിയിരുന്നു. അന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഈവ് അതവഗണിച്ചു.


പിന്നീട് മൂത്രത്തിൽ ഉയർന്ന അളവിൽ രക്തം കണ്ടെത്തി. ആശുപത്രിയിലെത്തിയപ്പോഴാണ് കിഡ്നി സ്റ്റോണാണ് എന്ന് മനസിലാവുന്നത്. ഇത് കൂടാതെ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഇവർക്കുണ്ടായിരുന്നു.കൈവിട്ട ഡയറ്റാണ് തനിക്ക് വിനയായതെന്ന് ഈവ് ഇപ്പോൾ മനസിലാക്കുന്നു.ഡയറ്റിൽ അമിതമായി പ്രോട്ടീൻ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഈ രോഗാവസ്ഥ ഉണ്ടായതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ബീഫ്, കോഴി, പന്നി, മത്സ്യം, തുടങ്ങിയ മാംസാഹാരങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറ്റാണ് കാർണിവോർ ഡയറ്റ്. പല സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരും നിര്‍ദ്ദേശിക്കുന്ന ഡയറ്റ്. പക്ഷേ, കാർണിവോർ ഡയറ്റ് പിന്തുടരുന്നവരുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങൾ ഏറെ വലുതാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് വേണം ഡയറ്റ് പ്ലാനുകൾ പിന്തുടരേണ്ടത്.ഓരോ ആളുകളുടേയും ശാരീരികാവസ്ഥകൾ വ്യത്യസ്ഥമായിരിക്കും. അത് പരിഗണിച്ച് വേണം ഭക്ഷണ ക്രമീകരണം നടത്താൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com