ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

താൻ അധികാരത്തിലേറുമ്പോഴേക്ക് ഇതിൽ തീരുമാനമാകണമെന്നും ട്രംപ് അറിയിച്ചു
ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
Published on

ഹമാസിൽ ബന്ദികളാക്കിയ  ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു. ജനുവരി 20ന്  താൻ അധികാരത്തിലേറുന്നതിന് മുമ്പ് ഇതിൽ തീരുമാനമാകണമെന്നാണ് ട്രംപിൻ്റെ ആവശ്യം. 


തീരുമാനം അംഗീകരിച്ചില്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിനെക്കാൾ മാരകമായ ആക്രമണമായിരിക്കും ഇനി നടത്തുകയെന്നും, കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 14 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. കൂടാതെ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്നും ട്രംപ് അറിയിച്ചു.



2023 ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ 1,208 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ 251 ഓളം ബന്ദികളെ തീവ്രവാദികൾ പിടികൂടിയിരുന്നു. അവരിൽ ചിലർ ഇതിനോടകം കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ പ്രതികാര ക്യാംപെയ്‌നിൽ  ഗാസയിൽ 44,429 പേർ കൊല്ലപ്പെട്ടതായാണ്  ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com