മോസ്കോ ആക്രമണം; യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് പരിഗണനയിലെന്ന് ജോ ബൈഡൻ

മോസ്കോ അടക്കം റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കാണ് യുക്രെയ്ൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്
മോസ്കോ ആക്രമണം; യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് പരിഗണനയിലെന്ന് ജോ ബൈഡൻ
Published on



മോസ്കോയിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് പരിഗണനയിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ന് ഉടൻ അനുമതി നൽകുമെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തുടങ്ങിയവർ യുക്രെയ്ൻ തലസ്ഥാനത്ത് നടത്തുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും എന്നും ജോ ബൈഡൻ അറിയിച്ചു.

മോസ്കോ അടക്കം റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കാണ് യുക്രെയ്ൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. 144 ഡ്രോണുകളാണ് യുക്രൈൻ റഷ്യയിലേക്ക് വർഷിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം അറിയിച്ചു. മോസ്കോയ്ക്ക് സമീപമുള്ള കെട്ടിടങ്ങൾക്ക് തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്.

ALSO READ: റഷ്യയിൽ തീമഴ പെയ്യിച്ച് യുക്രെയ്ൻ; 'ഡ്രാഗൺ ഡ്രോണിൻ്റെ' ഭീതിപ്പെടുത്തുന്ന വീഡിയോ വൈറലാവുന്നു

ആക്രമണത്തെ തുടർന്ന് മോസ്കോയിൽ മൂന്നു വിമാനത്താവളങ്ങൾ ആറു മണിക്കൂറിലധികം അടച്ചിടുകയും 50 വിമാനങ്ങൾ തിരിച്ചയക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. യുക്രെയ്ൻ ശത്രുവാണെന്നും അവരെ നേരിടുന്നതിനുള്ള മറ്റൊരു ഓർമ്മപ്പെടുത്തൽ ആണ് ഇതെന്നും റഷ്യയുടെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

46 ഡ്രോണുകൾ യുക്രെയ്നിലേക്ക് തിരിച്ച് അയച്ചാണ് റഷ്യ ഇതിന്  മറുപടി നൽകി. ഇതിൽ 38 ഡ്രോണുകൾ തകർത്തതായാണ് യുക്രൈൻ അവകാശവാദം. റഷ്യയിലേക്ക് ദീർഘദൂര മിസൈൽ ഉപയോഗിക്കുന്നതിനുള്ള അനുമതി യുക്രൈന് നൽകുന്നത് പരിഗണനയിലാണെന്ന്  അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ആയുധ കയറ്റുമതിക്കുള്ള സാങ്കേതിക പ്രശ്നങ്ങൾ നിലവിലുള്ളതുകൊണ്ട് ഇതിനു കാലതാമസം ഉണ്ടായേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com