ഇസ്രയേൽ-ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണ്: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ

യുഎസും ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികളോടെ ഇരുപക്ഷവും സഹകരിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും ബൈഡൻ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു
ഇസ്രയേൽ-ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണ്: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ
Published on



ഇസ്രയേൽ-ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ ജോ ബൈഡൻ നടത്തിയ അവസാന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ നാല് മാസം മാത്രം ശേഷിക്കെയാണ് അവസാനമായി ജോ ബൈഡൻ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തത്.

പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ മോശമാകുമ്പോൾ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമായില്ലെന്നും എന്നാൽ ഇസ്രയേൽ- ലബനനൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരം സാധ്യമാണെന്നുമായിരുന്നു ബൈഡൻ്റെ പ്രതികരണം. യുഎസും ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികളോട് ഇരുപക്ഷവും സഹകരിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും ബൈഡൻ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു.

ALSO READ: ലബനനിലെ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തില്‍ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു

ഭീകരപ്രവർത്തകർക്ക് ഓക്സിജൻ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഇറാൻ ഒരിക്കലും ഒരു ആണവായുധം നേടില്ലെന്ന് ഉറപ്പാക്കണമെന്നും ബൈഡൻ വിശദീകരിച്ചു. വെല്ലുവിളികൾ പരിഹരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ബൈഡൻ സുഡാനിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്ക വിചാരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കാനാകൂവെന്നായിരുന്നു ലബനന്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. 

ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. മിസൈൽ, റോക്കറ്റ് സേനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിം ഖുബൈസിയെന്നാണ് ഇസ്രായേലിൻ്റെ വാദം.

ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം 600ഓളം പേർ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും പൗരന്മാരോട് ലബനനൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരെ ഒഴിപ്പിക്കാൻ 700 ട്രൂപ്പുകളെ സൈപ്രസിലേക്ക് ബ്രിട്ടൻ അയച്ചു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com