യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദാക്കി

ഐസോലേഷനിൽ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതല നിർവഹിക്കുമെന്നും ബൈഡൻ അറിയിച്ചു
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
Published on

യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ബൈഡന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലാസ് വേഗസിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി.

മൂക്കൊലിപ്പം ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്‌ലോവിഡിൻ്റെ ആദ്യ ഡോസ് നൽകിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ എസൊലേഷനിൽ പ്രവേശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ പറയുന്നു.

ഐസോലേഷനിൽ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതല നിർവഹിക്കുമെന്നും രോഗസൗഖ്യത്തിനായി ആശംസ നേർന്ന എല്ലാവർക്കും നന്ദിയെന്നും ബൈഡൻ എക്സിലൂടെ അറിയിച്ചു. പ്രയാധിക്യവും തുടർച്ചയായ നാവു പിഴയും കാരണം ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് മാറണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com