
മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യം കാന്‍സറിന് കാരണമാകുന്നതിനാലാണ് കുപ്പികളിലെ ലേബലുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ട് വച്ചത്. ഓരോ വർഷവും 100,000 കാൻസർ കേസുകളും 20,000 മരണങ്ങളും മദ്യപാനം കാരണം ഉണ്ടാകുന്നുവെന്ന് ഡോ. വിവേക് മൂർത്തി വ്യക്തമാക്കി.
മദ്യപാനം ഏഴ് തരത്തിലുള്ള കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മൂർത്തി നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. സ്തനങ്ങൾ, വൻകുടൽ, അന്നനാളം, കരൾ, വായ, തൊണ്ട, ശ്വാസനാളം എന്നീ ശരീരഭാഗങ്ങളിലാണ് മദ്യപാനവുമായി ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യ ലേബലുകളിൽ മുന്നറിയിപ്പ് നൽകണമെന്ന നിർദേശം നൽകിയത്.