'അദ്ദേഹത്തിൻ്റെ ചിതാഭസ്മത്തിൽ നട്ടു വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്'; മരിച്ചുപോയ സ്വന്തം പിതാവിന് വ്യത്യസ്തമായ ആദരവുമായി യുവതി

അഞ്ച് വർഷം മുമ്പാണ് റോസന്നയുടെ അച്ഛൻ മരിക്കുന്നത്. ആറ് വർഷത്തോളം ലുക്കീമിയയുടെ പിടിയിലായിരുന്നു അദ്ദേഹം. 'പാപ്പാ പിസ്സ' എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്.
'അദ്ദേഹത്തിൻ്റെ ചിതാഭസ്മത്തിൽ നട്ടു വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്'; മരിച്ചുപോയ സ്വന്തം പിതാവിന് വ്യത്യസ്തമായ ആദരവുമായി യുവതി
Published on

മരണത്തിലൂടെ നമ്മോട് വേർപിരിഞ്ഞ പ്രിയപ്പെട്ടവരെ ഓർമ്മിക്കുകയും , അവർക്കായി ആദരവ് അർപ്പിക്കുകയും ചെയ്യുന്ന നിരവധിപ്പേരുണ്ട്. പലരും പലതരത്തിലാകും അവരുടെ പ്രയപ്പെട്ടവരെ ഓർമ്മിക്കുക.ചിലപ്പോൾ മരിച്ചുപോയവർക്ക് അവരുടെ ജീവിതത്തിൽ ഏറെ ഇഷ്ടമായിരുന്ന കാര്യങ്ങൾ ചെയ്യും. അവരുടെ അവസാനത്തെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും, അവർക്ക് പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കും. എന്നാൽ അമേരിക്കയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത ഇത്തരം കാര്യങ്ങളിൽ നിലനിന്നിരുന്ന എല്ലാ പതിവുകളേയും പൊളിച്ചടുക്കുന്നതാണ്. തികച്ചും വ്യത്യസ്തമായ അതിലുപരി ഞട്ടിക്കുന്ന തരത്തിൽ തന്റെ പിതാവിന് ആദരവ് നൽകിയ യുവതിയാണ് ഇപ്പോൾ വാർത്തയിലെ താരം.


അമേരിക്കൻ യൂട്യൂബറായ റോസന്ന പാൻസിനോ വളരെ അസാധാരണമായ രീതിയിലാണ് മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്നത്. കഞ്ചാവു വലിച്ചുകൊണ്ടാണ് അവർ തൻ്റെ പിതാവിനെ സ്മരിക്കുന്നത്. 'Rodiculous' എന്ന തൻ്റെ പുതിയ പോഡ്‌കാസ്റ്റിൻ്റെ ആദ്യ എപ്പിസോഡിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്., 39 -കാരിയായ റോസന്ന അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ ആദരിക്കുന്നത്. 'സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്നാണ് അവൾ എപ്പിസോഡിന് പേരിട്ടിരിക്കുന്നത്.


അച്ഛൻ മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആ​ഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു എന്നാണ് പോഡ്കാസ്റ്റിൽ, റോസന്ന പറയുന്നത്. തന്റെ ചിതാഭസ്മത്തില്‍ നിന്നും കഞ്ചാവ് വളർത്തണം എന്നായിരുന്നത്രെ അദ്ദേഹത്തിൻ്റെ വിചിത്രമായ ആ​ഗ്രഹം. അഞ്ച് വർഷം മുമ്പാണ് റോസന്നയുടെ അച്ഛൻ മരിക്കുന്നത്. ആറ് വർഷത്തോളം ലുക്കീമിയയുടെ പിടിയിലായിരുന്നു അദ്ദേഹം. 'പാപ്പാ പിസ്സ' എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്.റോസന്നയ്ക്ക് യൂട്യൂബിൽ 14.6 ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്.

അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് തങ്ങൾ വലിക്കണമെന്ന് ആ​ഗ്രഹം പറഞ്ഞിരുന്നു. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു എന്നും റോസന്ന പറയുന്നുണ്ട്. അച്ഛന്റെ ആ​ഗ്രഹം എങ്ങനെ പൂർത്തീകരിക്കും എന്ന് അറിയില്ലായിരുന്നു, മറ്റുള്ളവരെന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അച്ഛന്റെ ആ​ഗ്രഹം പൂർത്തിയാക്കി എന്നാണ് റോസന്ന പറയുന്നത്.

ഇക്കാര്യം നടത്താനായി താൻ സ്വീകരിച്ച വഴികളും റോസന്ന പറയുന്നുണ്ട്. കാലിഫോർണിയയിലെ കഞ്ചാവ് വളർത്താൻ ലൈസൻസുള്ള ഒരാളെ സമീപിച്ചു. അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലർത്തി ആ പാത്രത്തിൽ കഞ്ചാവ് വളർത്തി. അതാണ് താൻ വലിക്കുന്നത് എന്നും അവർ പറയുന്നു. കാര്യം ശരിയായാലും തെറ്റായാലും സംഭവം വൈറലായി. നിരവധിപ്പേരാണ് ഈ വെളിപ്പെടുത്തലിനോട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നത്. ചിലരൊക്കെ അച്ഛന്റെ ആ​ഗ്രഹം പൂർത്തീകരിച്ചതിന് അവളെ അഭിനന്ദിച്ചെങ്കിലും ചിലർ രൂക്ഷമായ വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com