
കുർക്സ് മേഖലയിൽ നടത്തി പ്രത്യാക്രമണത്തിലൂടെ യുക്രെയ്ൻ പിടിച്ചെടുത്ത ഗ്രാമങ്ങൾ തിരിച്ചുപിടിച്ച് റഷ്യ. ഈ സാഹചര്യത്തിലും മേഖലയിലെ സൈനിക നീക്കം തുടരുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ മാസം റഷ്യൻ അതിർത്തിയിലേക്ക് ആക്രമണം കടന്നതിനെ തുടർന്ന് റഷ്യ പ്രത്യാക്രമണം നടത്തിയിരുന്നതായി സെലൻസ്കി സമ്മതിച്ചു.മോസ്കോയുടെ ആക്രമണം തൻ്റെ സായുധ സേന മുൻകൂട്ടി കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈനിക വൃത്തങ്ങൾ പറയുന്നതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച റഷ്യൻ സൈന്യം പ്രദേശത്ത് യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിരുന്നു. സൈന്യം കൊറെനെവോ ഗ്രാമത്തിൽ നിന്ന് മുന്നോട്ട് നീങ്ങി വളരെ വേഗത്തിൽ തെക്ക് സ്നാഗോസ്റ്റിലേക്ക് മുന്നേറുകയായിരുന്നു.
ആ സമയത്തിനകം റഷ്യൻ സൈന്യം 10 സെറ്റിൽമെൻ്റുകളെങ്കിലും വീണ്ടെടുത്തു കഴിഞ്ഞു.ക്രാസ്നൂക്ത്യാബ്രസ്‌കോയും കൊമറോവ്കയും - വ്യാഴാഴ്ച പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.ഉക്രേനിയൻ സേനയെ പൂർണ്ണമായും റഷ്യയിൽ നിന്ന് പുറത്താക്കാനുള്ള കൂടുതൽ സംഘടിതവും സുസജ്ജവുമായ ശ്രമം” ആയിരിക്കും അടുത്ത ഘട്ടമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ തിങ്ക്ടാങ്ക് പറഞ്ഞു.
“റഷ്യ പ്രത്യാക്രമണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത് യുക്രെയ്ൻ ആസൂത്രണം ചെയ്തതുപോലെയാണ് നടക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു. ലിത്വാനിയൻ പ്രസിഡൻ്റ് ഗിറ്റാനസ് നൗസെഡയുമായി കിവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സെലെൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.