വിഴിഞ്ഞം തുറമുഖം: "ചരിത്രത്തെ തിരുത്താൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവർ"; ആശംസകളുമായി പ്രതിപക്ഷ നേതാവ്

ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിൽക്കും.
വിഴിഞ്ഞം തുറമുഖം: "ചരിത്രത്തെ തിരുത്താൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവർ"; ആശംസകളുമായി പ്രതിപക്ഷ നേതാവ്
Published on

വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി വിഴിഞ്ഞം പദ്ധതി നടത്തുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ പങ്കുവച്ചാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സതീശൻ ആശംസകൾ അറിയിച്ചത്. ചരിത്രത്തെ ബോധപൂർവം തിരുത്താൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരെന്നും വി ഡി സതീശൻ കുറിച്ചു.

ഇന്ന് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ കേരളത്തിൻ്റെ വികസനക്കുതിപ്പിന് വേഗം കൂടും. രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിൽക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ തിരുവനന്തപുരത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


വിഴിഞ്ഞം തുറമുഖ കമ്മീഷനിങിന് മുമ്പ് എം. വിൻസെന്റ് എംഎൽഎ ഉമ്മൻ ചാണ്ടിയുടെ കല്ലറിയിൽ എത്തി. പദ്ധതി യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചത് കൊണ്ട് മാത്രം.വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ജനത്തിന് അറിയാമെന്നും എം. വിൻസെന്റ് പ്രതികരിച്ചു.

കല്ലറയിൽ പ്രാർഥന അർപ്പിച്ച ശേഷം വിഴിഞ്ഞത്തേക്ക് പോകും.വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവാണ് ഉമ്മൻചാണ്ടി. എന്ത് പഴി കേട്ടാലും പദ്ധതി പൂർത്തിയാക്കും എന്ന ഉമ്മൻചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം. കല്ല് ഇട്ടാൽ പദ്ധതി ആവില്ല പക്ഷെ കരാർ ഒപ്പിട്ടാൽ പദ്ധതിയാവുമെന്നും എം. വിൻസെന്റ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com