മുഖ്യമന്ത്രി എഡിഎമ്മിന്‍റെ ആത്മഹത്യയെക്കുറിച്ച് മിണ്ടുന്നില്ല; അനുശോചന കുറിപ്പ് പോലും കൊടുത്തില്ല: വി.ഡി. സതീശൻ

മുഖ്യമന്ത്രി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ സംരക്ഷിക്കുന്നുവെന്നും സതീശൻ ആരോപിച്ചു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ എഡിഎമ്മിന്‍റെ ആത്മഹത്യയെ കുറിച്ച് മിണ്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനുശോചന കുറിപ്പ് പോലും കൊടുത്തില്ല. മുഖ്യമന്ത്രി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ സംരക്ഷിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കളക്ടറുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.


യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മാറി നിൽക്കുന്ന ആളാണ് ഷാനിബ്. സിപിഎം എഴുതി കൊടുത്ത കാര്യങ്ങൾ വായിക്കുക മാത്രമാണ് ഷാനിബ് ചെയ്തത്. തന്നെ മാറ്റാൻ നീക്കം നടക്കുന്നുണ്ടെന്ന് പറയുന്നു. തന്നെ മാറ്റാൻ സിപിഎമ്മിനാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.

പാലക്കാട്‌ രണ്ടാം സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുന്നുണ്ട്. വയനാട്ടിൽ അൻവറിന്‍റെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു.


ശബരിമലയിൽ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ല. കുടിവെള്ളം പോലുമില്ല. കഴിഞ്ഞ തവണ 90,000 സ്പോട്ട് ബുക്കിങ്ങും 15,000 സ്പോട്ട് ബുക്കിങ്ങുമായിരുന്നു. എന്നാൽ അത് ഇപ്രാവശ്യം അത് 80,000 ആക്കി ചുരുക്കി. പൂരം കലക്കിയത് പോലെ ശബരിമല കലക്കാൻ ഇറങ്ങേണ്ട. മുഖ്യമന്ത്രിയുടെ യോഗത്തിൽ എടുത്ത തീരുമാനം മാറ്റാൻ പാടില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com